സ്വരാജ് ട്രോഫി- കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. 2015-16 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക്
കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. 2015-16 സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് ഈ അഭിമാനകരമായ പുരസ്കാരംഎടക്കാട് ബ്ലോക്ക് പഞ്ചായത്ത്  ലഭിച്ചത്.
         ഭരണനിർവ്വഹണം, സുതാര്യത, വികസന പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഈ അവാർഡുകൾ നിർണ്ണയിക്കുന്നത്. ഇതേ വർഷം തന്നെയാണ് തൊട്ടടുത്തുള്ള ചെമ്പിലോട് ഗ്രാമപഞ്ചായത്തും സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വന്തമാക്കിയത്.