ഓണ പൂക്കളം 2026
September 30, 2026
ഓണത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച ഹരിത ഓണം 2026 പൂക്കള മത്സരത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓണത്തിന് ഇട്ട പൂക്കളം കൂടി എൻട്രി നൽകിയിരുന്നു. പൂക്കളം മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് എടക്കാട് ബ്ലോക്ക് പഞ്ചായത്തിനാണ് എന്ന വിവരം ഏറെ സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു. പൂക്കളം തയ്യാറാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച ദിവ്യ, ജിതിൻ , ദയാനന്ദൻ എന്നിവർക്കും പിന്നണിയിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ... 🌹🌹💐🎊