ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കണ്ണൂർ ജില്ലയിൽ ജില്ലാ ആസ്ഥാനത്തിനടുത്തായി നിലകൊള്ളുന്ന ഭൂപ്രദേശമാണ്  എടക്കാട് ബ്ലോക്ക്.ഇരിട്ടി, ഇരിക്കൂർ, കൂത്ത്പറമ്പ്, തലശ്ശേരി ബ്ലോക്കുകളും കണ്ണൂർ കോർപറേഷനും ആന്തൂർ നഗരസഭയും എടക്കാട് ബ്ലോക്കിനെ അതിരിട്ട് നിൽക്കുന്നു. പെരളശ്ശേരി, കടമ്പൂർ,ചെമ്പിലോട്, മുണ്ടേരി, കൊളച്ചേരി എന്നീ അഞ്ച് പഞ്ചായത്തുകൾ എടക്കാട് ബ്ലോക്കിൽ ഉൾപ്പെടുന്നു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ചാലയിലാണ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്‌. എടക്കാട് ബ്ലോക്ക് പഞ്ചായത്തിന് 14 ഡിവിഷനുകളാണ് ഉള്ളത്.